വ്യവസായങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിലൂടെ കേരളത്തിന്റെ വ്യവസായ വല്‍ക്കരണത്തിന് പ്രധാന പങ്ക് വഹിക്കുന്ന ഒരു എജന്‍സിയാണ് കേരള ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന്. സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും (എം.എസ്.എം.ഇ) ഉല്‍പ്പാദന സേവന മേഖലകള്‍ക്കും സാമ്പത്തിക സഹായം നല്‍കുന്നതിലൂടെ ത്വരിത വ്യവസായ വല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ (കെ.എഫ്.സി) പ്രധാന ലക്ഷ്യം. വായ്പകള്‍, പ്രവര്‍ത്തന മൂലധന വായ്പകള്‍, പ്രത്യേക പദ്ധതികള്‍ എന്നിങ്ങനെയുളള രൂപത്തിലാണ് സാമ്പത്തിക സഹായം നല്‍കുന്നത്. സൂക്ഷ്മ ചെറുകിട സ്ഥാപനങ്ങള്‍ക്കായുള്ള ക്രെഡിറ്റ് ഗ്യാരന്റി ഫണ്ട് ട്രസ്റ്റിലെ അംഗമാണ് കെ.എഫ്.സി. കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ താഴെ പറയുന്നവയാണ്.

ഉല്‍പ്പന്ന നിര്‍മ്മാണ സേവന മേഖലക ളിലെ പുതിയ സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് വായ്പകള്‍ അനുവദിക്കുക

നിലവില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ / സേവന സ്ഥാപനങ്ങള്‍ക്ക് വികസനത്തിനും, ആധുനിക വല്‍ക്കരണത്തിനും/ വൈവിദ്ധ്യ വല്‍ക്കരണത്തിനും വേണ്ടിയുള്ള വായ്പ നല്‍കുക

വ്യവസായ /സേവന മേഖലയിലുളള സ്ഥാപനങ്ങള്‍ക്ക് പ്രത്യേക പദ്ധതികളില്‍പ്പെടുത്തി പ്രവര്‍ത്തന മൂലധന വായ്പകള്‍ നല്‍കുക

സിവില്‍ കോണ്‍ട്രാക്ടര്‍മാര്‍ക്ക് സാമ്പത്തിക സഹായത്തിനുള്ള പ്രത്യേക പദ്ധതികള്‍

ഫീച്ചര്‍ ഫിലിമും ടെലിവിഷന്‍ സീരിയലുകളും നിര്‍മ്മിക്കുന്നതിന് സാമ്പത്തിക സഹായത്തിനുള്ള പ്രത്യേക പദ്ധതികള്‍

നിലവിലുള്ള സിനിമ തീയറ്ററുകളുടെ ആധുനിക വല്‍ക്കരണത്തിനും നിലവാരം മെച്ചപ്പെടുത്തുന്നതിനും, വികസനത്തിനും പുതിയ മള്‍ട്ടിപ്ലക്സുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രത്യേക പദ്ധതികള്‍

ലാബ് ഉപകരണങ്ങള്‍ വാങ്ങുന്നതിനും / മാലിന്യ സംസ്കരണത്തിനുമുള്ള പ്രത്യേക പദ്ധതികള്‍

കോര്പ്പറേഷന് 2015-16 ല്‍ 1025.99 കോടി രൂപയുടെ വായ്പകള്‍ക്ക് അംഗീകാരം നല്‍കുകയും 838.36 കോടി രൂപ വിതരണം ചെയ്യുകയും ചെയ്തു. ഈ കാലയളവില്‍ തന്നെ ചെറുകിട വ്യവസായ യൂണിറ്റുകള്‍ക്ക് 415.83 കോടി രൂപയും മറ്റ് യൂണിറ്റുകള്‍ക്ക് 422.53 കോടി രൂപയും വിതരണം ചെയ്തു. 2015 മാര്‍ച്ച് 31 വരെ കോര്പ്പറേഷന് 7263.41 കോടി രൂപയുടെ വായ്പകള്‍ക്ക് അംഗീകാരം നല്‍കുകയും, 6573.68 കോടി രൂപ വിതരണം ചെയ്യുകയും ചെയ്തു. 2014-15 ല്‍ കോര്‍പ്പറേഷന്റെ ലാഭം (നികുതിക്ക് മുമ്പ്) 30.03 കോടി രൂപയായിരുന്നത് 2015-16 ല്‍ 20.35 കോടി രൂപയായി കുറഞ്ഞു.