എം.എസ്.എം.ഇ വ്യവസായം വളരെ അനായാസകരമായി നടത്തുന്നതിന് വേണ്ടി 2015 സെപ്ററംബര്‍ മാസം എം.എസ്.എം.ഇ ഡവലപ്മെന്റ് അക്ട് 2006 അനുഛേദം 8 അനുസരിച്ച് നടപ്പിലാക്കിയ പദ്ധതിയാണ്, യു.എ.എം. ഇതില്‍ എം.എസ്.എം.ഇ സംരംഭകര്‍ ഒരു പ്രത്യേക ഉദ്യോഗ് ആധാര്‍ നമ്പര്‍ ലഭിക്കുന്നതിനായി ഓണ്‍ലൈനായി സംരംഭകത്വ ധാരണാപത്രം സമര്‍പ്പിക്കേണ്ടതാണ്. ഇതില്‍ ചോദിച്ചിട്ടുളള വിവരങ്ങള്‍ സ്വയം സാക്ഷ്യപ്പെടുത്തി ചെയ്യേണ്ടതും മറ്റ് അനുബന്ധ രേഖകള്‍ ആവശ്യമില്ലാത്തതുമാണ്. ഇത് ക്ലേശകരവും സങ്കീര്ണ്ണവുമായിരുന്നമുൻനടപടിക്രമങ്ങളെ എളുപ്പമുള്ളതാക്കി തീർത്തു.വ്യവസായങ്ങള്‍ക്കുളള എംപ്ലോയ്മെന്റ് എക്സേഞ്ചുകള്: ദീര്‍ഘ വീക്ഷണമുളള തൊഴില്‍ അന്വേഷകരെയും തൊഴില്‍ ഉടമകളെയും കണ്ടെത്തുന്നതിനു വേണ്ടി ഡിജിറ്റല്‍ ഇന്ത്യ മാതൃകയില്‍ 2015 ജൂണ്‍ 15-ാം തീയതി ആരംഭിച്ച പരിപാടിയാണിത്. 2015 ഡിസംബര്‍ 30 ലെ കണക്കുകളനുസരിച്ച് ഏകദേശം 3.42 ലക്ഷം തൊഴില്‍ അന്വേഷകര്‍ ഇതില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എം.എസ്.എം.ഇ പുനരുദ്ധരിക്കുന്നതിനും അഭിവൃദ്ധിയിലേക്ക് കൊണ്ടുവരുന്നതിനുമുളളചട്ടക്കൂട്: 2015 മെയ് മാസത്തിലെ വിഞ്ജാപനം അനുസരിച്ച് ബാങ്കുകള്‍ മേഖലാ തലത്തിലും ജില്ലാ തലത്തിലും നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എം.എസ്.എം.ഇ സംരംഭകരെ കണ്ടെത്തി ഒരു കമ്മറ്റിയെ രൂപീകരിച്ച് ഈ യൂണിറ്റുകൾക്ക് ഒരു ആക്ഷന്‍ പ്ലാന്‍ തയ്യാറോക്കേണ്ടതാണ്.ഗ്രാമീണ സംരംഭകരെയും കണ്ടുപിടുത്തങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനുമുളള പദ്ധതി (ആസ്പയര്): സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി (2015 മാര്‍ച്ച് 16 ന് നടപ്പില്‍ വരുത്തി) സാങ്കേതിക കേന്ദ്രങ്ങളുടെയും ഇന്‍കുബേഷന്‍ സെന്ററുകളുടെയും വിശാല ശൃംഖല ഉണ്ടാക്കിയെടുക്കുക.