<p style="text-align: justify; ">ഗ്രാമങ്ങളിലും നഗരങ്ങളിലും കാര്‍ഷികേതര മേഖലയില്‍ സൂക്ഷമ സംരംഭങ്ങള്‍ ആരംഭിച്ച് അധിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി ദേശീയതലത്തില്‍ ആവിഷ്ക്കരിച്ച വായ്പാധിഷ്ഠിത സബ്സിഡി പദ്ധതിയാണ് പ്രധാനമിന്ത്രിയുടെ തൊഴില്‍ദാന പരിശീലന പരിപാടി (പി.എം.ഇ.ജി.പി) 2008-09, 2014-15 വര്‍ഷക്കാലയളവില്‍ 5867.68 കോടി രൂപ മാര്‍ജിന്‍ മണി സബ്സിഡിയായി നല്കി. 2.98 ലക്ഷം യൂണിറ്റുകള്‍ക്ക് സഹായം അനുവദിച്ചുകൊണ്ട് രാജ്യത്ത് 25.87 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കിയതായി കണക്കാക്കപ്പെട്ടിരിക്കുന്നു.2015 വര്‍ഷത്തില്‍ പി.എം.ഇ.ജി.പയുടെ മാര്‍ജിന്‍ ധനസഹായമായി 860.51 കോടി രൂപ മന്ത്രാലയം അനുവദിക്കുകയും അതില്‍ 528.32 കോടി രൂപ 24126 പുതിയ സംരംഭകങ്ങള്‍ക്കായി ബാങ്കുകള്‍ വഴി വിതരണം ചെയ്യുകയുണ്ടായി. ഇതിലൂടെ 1.71 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാകുകയും ചെയ്തു. ഇത് പ്രാബല്യത്തില്‍ വന്ന 2008-09 മുതല്‍ 2016 ജനുവരി 31 വരെ പി.എം.ഇ.ജി.പി സഹായത്തോടെ 84296 വനിത സംരംഭങ്ങള്‍ ആരംഭിച്ചു. (അവലംബം: എം.സ്.എം.ഇ വാർഷിക റിപ്പോർട്ട് 2015-16 ഗവ: ഓഫ് ഇന്ത്യ).</p> <p style="text-align: justify; ">ദേശീയതലത്തില്‍ ഖാദി &വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷനെയും കേരളത്തില്‍ ഖാദി &വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് (KVIB), സംസ്ഥാന ഖാദി ഡയറക്ടറേറ്റ്, ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ , ബാങ്കുകള്‍ എന്നിവയേയും പദ്ധതി നിർവഹണത്തിനായുള്ള നോഡല്‍ ഏജന്‍സികളായി നിശ്ചയിച്ചിട്ടുണ്ട്. ബാങ്കുകള്‍ 758 അപേക്ഷകള്‍ അംഗീകരിക്കുകയും അവയില്‍ 917.092 ലക്ഷം രൂപ മാര്‍ജിന്‍ മണിയായി നല്‍കുകയും ചെയ്തു.<span style="text-align: justify; ">2016-17 സെപ്റ്റംബര്‍ വരെ 769.62 ലക്ഷം രൂപ മൂല്യമുള്ള 1430 അപേക്ഷകളില്‍ 20 എണ്ണം ബാങ്കുകള്‍ പരിഗണിച്ചിട്ടുണ്ട്.</span></p>