ഇരുമ്പയിര്, ബാരയെറ്റ്സ്, റെയര്‍ എര്‍ത്ത്, ധാതു ലവണങ്ങള്‍ എന്നിവയുടെ വന്‍ശേഖരമുള്ള, ധാതുക്കളാല്‍ സമ്പന്നമായ രാജ്യമാണ് ഇന്ത്യ. 2012-13 ല്‍ ഇന്ത്യയില്‍ ഉല്പാദിപ്പിച്ചിരുന്ന 90 ധാതുക്കളില്‍ 11 മെറ്റാലിക്, 52 നോണ്‍ മെറ്റാലിക്, 23 മൈനര്‍ ധാതുക്കള്‍ എന്നിവ ഉള്‍പ്പെട്ടിരുന്നു. 2012 ലെ കണക്കുകളനുസരിച്ച് ആഗോള തലത്തില്‍ ഇന്ത്യയ്ക്ക് ബാരെയെററ്സിന്റെ ഉല്‍പ്പാദനത്തില്‍ 2-ം സ്ഥാനവും, ക്രോമൈറ്റ്, കല്‍ക്കരി, ലിഗ്നൈറ്റ് എന്നിവയുടെ ഉല്‍പ്പാദനത്തില്‍ 3-ാം സ്ഥാനവും ഇരുമ്പയിരിന്റെയും സ്റ്റീലിന്റെയും (ക്രൂഡ്) ഉല്‍പ്പാദനത്തില്‍ 5-ാം സ്ഥാനവും, ബോക്സൈററ് അയിരിന്റെ ഉത്പാദനത്തില്‍ 6-ാം സ്ഥാനവും, മാംഗനീസ് അയിരിന്റെ ഉത്പാദനത്തില്‍ 7-ാംസ്ഥാനവും, അലൂമിനിയത്തില്‍ (ക്രൂഡ്) 8-ാം സ്ഥാനവുമാണ്. 2015-16 ല്‍ ഇന്ത്യയില്‍ ധാതുക്കളുടെ ഉല്‍പ്പാദനം (മൈനര്‍ മിനറലുകള്‍, പെട്രോളിയം (ക്രൂഡ്) പ്രകൃതി വാതകം, ആണവ ധാതുക്കള്‍ ഒഴികെ) നടക്കുന്ന 1878 ഖനികള്‍ ഉണ്ടായിരുന്നു. 2014 -15 ല്‍ ആകെയുളള ഖനികള്‍ (മൈനര്‍ മിനറല്‍സും, പെട്രോളിയവും, (ക്രൂഡ്), പ്രകൃതിവാതകം, അറ്റോമിക് മിനറല്‍സ് ഇവ ഒഴികെ) 3524 എണ്ണം ആയിരുന്നു. എന്നാല്‍ 2015-16 ല്‍ എണ്ണം 1878 ആയി കുറഞ്ഞു. മൊത്തം കൂട്ടിചേര്‍ക്കപ്പെട്ട മൂല്യത്തിന്റെ താല്കാലിക കണക്കുകള്‍ (പി.ഇ) പ്രകാരം സ്ഥിര വിലയില്‍ (2011-12) ദേശീയ തലത്തില്‍ ഖനന മേഖലയുടെ വളര്‍ച്ച 2014-15 ല്‍ 10.8 ശതമാനത്തില്‍ നിന്നും 2015-16 ല്‍ നിരക്ക് 7.4 ശതമാനമായി കുറഞ്ഞു. 2016 ഏപ്രില്‍ - സെപ്റ്റംബര്‍ (ആദ്യ പകുതിയില്‍) കാലയളവില്‍ സ്ഥിര വിലയില്‍ മൊത്തം കൂട്ടിചേര്‍ക്കപ്പെട്ട മൂല്യത്തിലേക്ക് ഖനന മേഖലയുടെ വിഹിതം 1.49 ലക്ഷം കോടി രൂപയാണ്. 2015-16 ലെ ആദ്യ പകുതിയിലെ 6.9 ശതമാനവുമായി തുലനം ചെയ്യുമ്പോള്‍ ഈ മേഖലയുടെ വളര്‍ച്ച -0.9% രേഖപ്പെടുത്തിയിരുന്നു. 2015-16 (ആദ്യ പകുതി) കാലയളവില്‍ നടപ്പു വിലയില്‍ മൊത്തം കൂട്ടിചേര്‍ക്കപ്പെട്ട മൂല്യത്തില്‍ ഈ മേഖലയുടെ വിഹിതം 3.5 ശതമാനമായിരുന്നത് 2016-17 (ആദ്യ പകുതിയില്‍) 1.3% വളര്‍ച്ച നിരക്കോടെ മേഖലയുടെ മൊത്തം കൂട്ടിച്ചേര്‍ത്ത മൂല്യത്തിലേക്കുളള വിഹിതം 1.68 ലക്ഷം കോടി രൂപയായി. സ്ഥിരവിലയിലെ മൊത്തം കൂട്ടിച്ചേര്‍ക്കപ്പെട്ട മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഖനന മേഖലയുടെ ദേശീയ വളര്‍ച്ചാ നിരക്ക് ചിത്രം 3.3 ല്‍ രേഖപ്പെടുത്തിരിക്കുന്നു. ചിത്രം 3.3ഖനന ക്വാറി മേഖലയിലെ ദേശീയ വളര്‍ച്ചാ നിരക്ക് അവലംബം: സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്ഗനൈസേഷന്