കൈത്തറി വ്യവസായത്തിലെ അസംഘടിത പരമ്പരാഗത കൈത്തറി നെയ്ത്തുകാരുടെ ഉന്നമനത്തിനായി കണ്ണൂര്‍ ആസ്ഥാനമായി 1968 ല്‍ രൂപം കൊണ്ട ഏജന്‍സിയാണ് ഹാൻവീവ്. വിപണി സ്വഭാവം അനുസരിച്ച് വിവിധതരം കൈത്തറി ഉല്പന്നങ്ങള് ഉല്പാദിപ്പിച്ച് കേരളത്തിലെ വിവിധ വില്പന ശാലകളിലൂടെ വിപണനം ചെയ്യുകയണ് ഈ ഏജന്‍സിയുടെ ലക്ഷ്യം. നിലവില്‍ കോര്പ്പറേഷന് 50 പ്രദര്‍ശന ശാലകളും, 7 എസ്ക്ളൂസീവ് ഏജന്‍സി ഷോറൂമുകളും 32 ഉല്പാദന കേന്ദ്രങ്ങളുമുണ്ട്. 2015-16 കാലയളവില്‍ ഹാന്‍വീവിന്റെ വിറ്റുവരവ് 1903.94 ലക്ഷം രൂപയും നഷ്ടം 7808.58 ലക്ഷം രൂപയുമാണ്. ചിത്രം 3.13 കൈത്തറി മേഖലയിലെ ഉത്പാദനവും ഉത്പാദനമൂല്യവും അവലംബം:ഹാൻഡ്ലൂം ആൻഡ് ടെക്സ്റ്റൈല്‍സ് ഡയറക്ടറേറ്റ്, കേരള സർക്കാർ