മുഖ്യമന്ത്രിമാരുടെ ഉപസമിതി ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ വിവിധ മന്ത്രാലയങ്ങള്‍/വകുപ്പുകള്‍/മറ്റു സ്റ്റേക്ഹോള്ഡര്മാര് എന്നിവരുമായി ചര്‍ച്ച നടത്തി കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ചുവടെ പറയുന്ന മേഖലകളിലായി ക്രമീകരിച്ചിട്ടുണ്ട്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം – ഉപജീവനം, തൊഴില്‍, നൈപുണ്യ വികസനം ജലസേചനവും സ്വച്ഛഭാരത് മിഷനും വൈദ്യുതി, പ്രാപ്യമായ റോഡുകളും ആശയ വിനിമയ സംവിധാനങ്ങളുടെയും ഗ്രാമീണ ലഭ്യത ഉറപ്പാക്കല്‍ മൃഗസംരക്ഷണം, മത്സ്യബന്ധനം, സമഗ്ര നീര്‍ത്തട പരിപാലനം, ജലസേചനം എന്നിവ ഉള്‍പ്പെടെയുള്ള കൃഷി വിദ്യാഭ്യാസം –ഉച്ചഭക്ഷണം ഉള്‍പ്പെടെ ആരോഗ്യം, പോഷകാഹാരം, സ്ത്രീകളും കുട്ടികളും ഗ്രാമ, നഗര പ്രദേശങ്ങളില്‍ എല്ലാവര്ക്കും വീട് നഗരവത്കരണം നിയമം നടപ്പാക്കല്‍ - നീതിന്യായ സംവിധാനങ്ങള്‍ വന്യജീവി സംരക്ഷണവും ഹരിതവത്കരണവും – മറ്റുള്ളവ നിലവിലുള്ള 66 കേന്ദ്രാവിഷ്കൃത പദ്ധതികളെ ഒരു കുടക്കീഴിലുള്ള 28 പദ്ധതികളായി പുനക്രമീകരിച്ചു. ഇതില്‍ കോര്‍ ഓഫ് ദ കോര്‍ പദ്ധതികള്‍ 6 എണ്ണവും കോര്‍ പദ്ധതികള്‍ 20 എണ്ണവും ഓപ്ഷണല്‍ പദ്ധതികള്‍ 2 എണ്ണവുമാണ്. കോര്‍ പദ്ധതികളില്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ബന്ധമായും പങ്കാളിത്തം ഉണ്ടായിരിക്കണം. എന്നാല്‍ ഓപ്ഷണല്‍ പദ്ധതികളിലെ പങ്കാളിത്തം സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണ്. ഓപ്ഷണല്‍ പദ്ധതികള്‍ക്കായി ഓരോ സംസ്ഥാനത്തിനും ഉള്‍പ്പെടുത്തിയിട്ടുള്ള മൊത്തം വിഹിതം മുന്‍കൂറായി തന്നെ അറിയിക്കുന്നതാണ്. കോര്‍ ഓഫ് ദ കോര്‍ പദ്ധതികള്‍ക്ക് നിലവിലുള്ള വിഹിത ഘടന തുടരുന്നതാണ്. കോര്‍ പദ്ധതികളുടെ വിഹിത ഘടന കേന്ദ്രം 60%, സംസ്ഥാനം 40% എന്ന ക്രമത്തിലും ഓപ്ഷണല്‍ പദ്ധതികള്‍ക്ക് കേന്ദ്രം 50%, സംസ്ഥാനം 50% എന്ന ക്രമത്തിലുമാണ്.