സാമൂഹ്യ നീതി വകുപ്പിലെ അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കുമായി ഒരു ക്ഷേമനിധി ഡയറക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്നു. അംഗന്‍വാടി വര്‍ക്കര്‍മാരില്‍ നിന്നും പ്രതിമാസം 30 രൂപയും ഹെല്‍പ്പര്‍മാരില്‍ നിന്നും 15 രൂപയും ശേഖരിക്കുകയും തുല്യവിഹിതം സര്‍ക്കാര്‍ നല്‍കുകയും ചെയ്യുന്നു. ഈ ഫണ്ട് ഉപയോഗിച്ച് അംഗങ്ങള്‍ക്ക് വിവിധ സേവനങ്ങള്‍ ലഭ്യമാണ്.

I. വൈദ്യ സഹായം
II. വിവാഹ ധനസഹായം
III. മക്കള്‍ക്കുള്ള വിദ്യാഭ്യാസ സഹായം
IV. വീട് നിര്‍മ്മിക്കുന്നതിനുള്ള ലോണ്‍
V. മരണാനന്തരാനുകൂല്യം
VI. പെന്‍ഷന്‍ ആനുകൂല്യം

ക്ഷേമനിധിയുടെ കീഴില്‍ ഒരു പെന്‍ഷന്‍ സെല്‍ പ്രവര്‍ത്തിക്കുന്നു. ജില്ലാ സാമൂഹ്യനീതി ഓഫീസിനോടനുബന്ധിച്ച് ക്ഷേമനിധിയുടെ ഒരു സ്റ്റാഫ് പ്രവര്‍ത്തിക്കുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറുമായി ചേര്‍ന്ന് ഇബാങ്കിംഗ് വഴി പെന്‍ഷനും പെന്‍ഷന്‍ ആനുകൂല്യങ്ങളും നല്‍കി വരുന്നു.

ഇമെയില്‍ വിലാസം anganwadishemanidhi@gmail.Com