<p style="text-align: justify;">കുട്ടികളോടുള്ള അവഗണന, അതിക്രമം, അധിക്ഷേപം, ചൂഷണം എന്നിവയിൽ നിന്ന് അവരെ മോചിപ്പിച്ച് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുകയെന്നതാണ് കുട്ടികളുടെ സംരക്ഷണം കൊണ്ട് ഉദ്ദേശിക്കുന്നത്. എല്ലാ തരത്തിലുമുള്ള മോശമായ പെരുമാറ്റത്തിൽ നിന്നും അതിക്രമങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിൽ കേരളം വളരെ മുന്നോട്ട് പോയിട്ടുണ്ട്. എന്നിരുന്നാലും കുട്ടികൾക്ക് സാമൂഹ്യ സുരക്ഷിതത്വം പ്രദാനം ചെയ്യുന്ന കാര്യത്തിൽ പ്രത്യേകിച്ച് ദുരിതമനുഭവിക്കുന്ന കുട്ടികൾക്ക് നൽകേണ്ട സുരക്ഷിതത്വത്തിൽ ചില പരിമിതികൾ സംസ്ഥാനത്തിന് തടസ്സമാകുന്നു.</p>