<p style="text-align: justify;">മാനസിക പ്രശ്നങ്ങള്‍, ഗര്‍ഭാവസ്ഥയിലെ സങ്കീര്‍ണ്ണത എന്നിവ ഉള്‍പ്പെടെ ഹ്രസ്വകാലമോ ദീര്‍ഘകാലമോ നിലനില്‍ക്കുന്ന ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന ഒരു പൊതുജനാരോഗ്യ പ്രശ്നമായും മനുഷ്യാവകാശ ലംഘനമായും ലിംഗാധിഷ്ഠിത അതിക്രമങ്ങളെ (ജി.ബി.വി) തിരിച്ചറിഞ്ഞിട്ടുണ്ട്. ഗാര്‍ഹിക പീഢനത്തിനിരയായിട്ടുള്ളവര്‍ക്കുള്ള ആരോഗ്യ പ്രവര്‍ത്തനങ്ങളുടെ പ്രതികരണം ലിംഗാധിഷ്ഠിത അതിക്രമം നേരിടുന്നതില്‍ ഒരു അന്താരാഷ്ട്ര മുന്‍ഗണനയായി മാറിയിട്ടുണ്ട്. അനുയോജ്യമായ ഇടപെടലും സഹായവും ലഭിക്കുന്നതിന് വേണ്ടി അതിക്രമം അനുഭവിച്ച സ്ത്രീകള്‍ക്ക് വേണ്ടിയുളള സൂഷ്മ പരിശോധനയ്ക്കും ആരോഗ്യ പ്രവർത്തകർ സഹായിക്കുന്നു. അതിക്രമത്തിനിരയായവരെ തിരിച്ചറിയുന്നതിനായി മാതൃകാപരമായി നിയമിച്ചിട്ടുണ്ട്. ഇതിനായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തീവ്രപരിശീലനവും ലിംഗ സംവേദകത്വവും ആവശ്യമാണ്. അവര്‍ സാധാരണത്വത്തോടെ മു൯വിധികളില്ലാതെ അക്രമത്തിനെക്കുറിച്ച് സാംസാരിക്കാന്‍ പഠിക്കേണ്ടതും അതിക്രമത്തിന് ഇരയായവരുടെ സൂചനകളെക്കുറിച്ച് കൂടുതല്‍ ബോധവല്ക്കരണം ഉണ്ടാകേണ്ടതും ആവശ്യമാണ്. ഭൂമിക, സീതാലയം, തുടങ്ങിയ പദ്ധതികള്‍ അങ്ങനെയുള്ള വനിതകള്‍ക്കായി പതിനൊന്നാം പദ്ധതിക്കാലത്ത് ആരംഭിച്ചിട്ടുള്ളതും സുപ്രധാന പങ്ക് വഹിക്കുന്നവയുമാണ്. ദുരിതമനുഭവിക്കുന്ന സ്ത്രീകള്‍ക്ക് എല്ലാവിധ സഹായവും നല്‍കുന്നതിനായി 2015-ല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സഖീ വണ്‍ സ്റ്റോപ്പ് സെന്റര്‍-ഓടു കൂടി വര്‍ഷങ്ങള്‍ കൊണ്ട് കുറേ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഇതുവരെ ലഭിച്ച് 9 സെന്ററുകള്‍ക്ക് പുറമേ 5 സെന്ററുകള്‍ പുതുതായി ലഭിക്കുമെന്ന് കേരള സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. ലൈംഗികാതിക്രമ കേസുകളില്‍ എല്ലാ സാമ്പിളുകളും ശേഖരിക്കുന്നതിന് ഡോക്ടര്‍മാരെ സഹായിക്കുന്ന സെക്ഷ്വല്‍ അസ്സാള്‍ട്ട് ഫോറന്‍സിക് എവിഡന്‍സ് (എസ്.എ.എഫ്.ഇ) കിറ്റ്, കേന്ദ്രീ സര്‍ക്കാരിന്റേയും ദേശീയാരോഗ്യമിഷന്റേയും സഹായത്തോടെ ഈ സെന്ററുകള്‍ കൊണ്ടുവന്നു. രാജ്യത്താദ്യമായി കേരളത്തിലെ ഡോക്ടര്‍മാര്‍ക്കുവേണ്ടി സേഫ് (SAFE) കിറ്റ് കൊണ്ടുവന്നത് ഈ സര്‍ക്കാരിന്റെ ഒരു പ്രധാന കൽവെയ്പാണ്.</p>