<p style="text-align: justify; ">സംസ്ഥാനത്തെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് ആശ്വാസ നടപടികൾ കൈക്കൊള്ളുന്നതിനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഈ പദ്ധതി പ്രകാരമുള്ള സാമ്പത്തിക സഹായം 2010 ഡിസംബർ മുതൽ നൽകി വരുന്നു. 1 മുതൽ 7 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കും ബഡ്സ് സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്കും വിദ്യാഭ്യാസ സഹായം നൽകുന്നു. 2016-17 -ൽ ഈ പദ്ധതിയിൽ 10320 പേർ ഗുണഭോക്താക്കളായിരുന്നു.</p>