<p style="text-align: justify; ">റുബെല്ലാ എന്ന രോഗം ഗര്‍ഭിണികള്‍ക്ക് വന്നാല്‍ ഗര്‍ഭസ്ഥ ശിശുവിന് വൈകല്യമുണ്ടാകാനുളള സാധ്യത ഏറെയാണ്. ഇത് പ്രതിരോധിക്കുവാനായി റുബെല്ലാ വാക്സിന് കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് സ്കൂള്‍ തലത്തില്‍ വച്ച് നല്‍കുന്നതിന് നടപടി സ്വീകരിച്ചു. ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം 5 ലക്ഷം പെണ്‍കുട്ടികള്‍ക്ക് വാക്സിനേഷന് നല്കി.</p>