സ്കോളർഷിപ്പ് എൻ.സി.സി കേഡറ്റുകൾക്ക് സ്കോളർഷിപ്പ് വിദ്യാഭ്യാസ മേഖലയിൽ ഉത്കൃഷ്ട സേവനം കാഴ്ച വയ്ക്കുന്ന 500 യോഗ്യരായ കേഡറ്റുകൾക്ക് 5000 രൂപ വരെ സ്കോളർഷിപ്പ് നൽകി വരുന്നു. ഓരോ ഗ്രൂപ്പിലും സർവ്വോത്താമ കേഡറ്റുകൾക്ക് 3000 രൂപയും രണ്ടാമത്തെ സർവ്വോത്താമ കേഡറ്റുകൾക്ക് 2000 രൂപയും പുരസ്കാരമായി നൽകുന്നു. സാമ്പത്തിക ആനുകുല്യങ്ങൾ എൻ.സി.സി.കേഡറ്റുകൾക്ക് സംസ്ഥാന സർക്കാർ നൽകി വരുന്ന സാമ്പത്തിക ആനുകുല്യങ്ങൾ ന്യൂഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക്സ് ദിന പരേഡിൽ പങ്കെടുക്കുന്ന എല്ലാ കേഡറ്റുകൾക്കും 1000 രൂപ വീതം നൽകുന്നു. ന്യൂഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ഗാർഡ് ഓഫ് ഓണറിന് പങ്കെടുക്കുന്ന ഓരോ കുട്ടിക്കും 500 രൂപ വീതം ലഭിക്കുന്നു. കേന്ദ്രീകൃതമായി സംഘടിപ്പിക്കുന്ന ക്യാമ്പുകളിൽ പങ്കെടുത്തു ഒന്നാം സ്ഥാനം നേടുന്ന കുട്ടിക്ക് 500 രൂപയും രണ്ടാം സ്ഥാനം നേടുന്ന കുട്ടിക്ക് 250 രൂപയും മൂന്നാം സ്ഥാനം നേടുന്ന കുട്ടിക്ക് 100 രൂപയും നൽകുന്നു. പർവ്വതാരോഹണത്തിൽ പങ്കെടുക്കുന്നവർക്ക് 500 രൂപയും, കൊടുമുടി കീഴടക്കുന്നവർക്ക് അധികമായി 1000 രൂപയും നൽകുന്നു. പാരച്യുട്ട് ട്രെയിനിങ്ങിന് ഓരോ ചാട്ടത്തിനും 100 രൂപയും, കൂടാതെ 500 രൂപ വിലമതിക്കുന്ന സ്മരണികയും നൽകുന്നു. യൂണിറ്റ് തലത്തിൽ ഒരു സീനിയർ ഡിവിഷൻ ആൺകുട്ടിക്കും ഒരു സീനിയർ വിങ് പെൺകുട്ടിക്കും 100 രൂപ പ്രതിമാസം ഒരു വർഷത്തേക്ക് നൽകുന്നു. ഒരു ജൂനിയർ ഡിവിഷൻ ആൺകുട്ടിക്കും ഒരു ജൂനിയർ വിങ് പെൺകുട്ടിക്കും 50 രൂപ വീതം പ്രതിമാസം ഒരു വർഷത്തേക്ക് നൽകുന്നു. ഗ്രൂപ്പ് തലത്തിൽ ഒരു സീനിയർ ഡിവിഷൻ ആൺകുട്ടിക്കും ഒരു സീനിയർ വിങ് പെൺകുട്ടിക്കും 200 രൂപ വീതം പ്രതിമാസം ഒരു വർഷത്തേക്ക് നൽകുന്നു. ഒരു ജൂനിയർ ഡിവിഷൻ ആൺകുട്ടിക്കും ഒരു ജൂനിയർ വിങ് പെൺകുട്ടിക്കും 100 രൂപ വീതം പ്രതിമാ സം ഒരു വർഷത്തേക്ക് നൽകുന്നു. ആസ്ഥാനവിലാസം ഫോൺ - 0471-2721278 എൻ.സി.സി. ഡയറക്ടറേറ്റ്(കേരളം, ലക്ഷദ്വീപ്) സംസ്ഥാനവിഭാഗം,തിരുവനന്തപുരം