കര്‍ഷക തൊഴിലാളി പെന്ഷന് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ 60 വയസോ അതിനു മുകളിലോ ആയിരിക്കണം 10 വര്‍ഷമായി കേരളത്തിലെ സ്ഥിരതാമസക്കാരനായിരിക്കണം ഭൂവുടമയുടെ കീഴില്‍ 10 വര്‍ഷമോ അതില്‍ കൂടുതലോ കര്‍ഷകത്തൊഴിലാളിയായി ജോലി ചെയ്തിരിക്കണം കര്‍ഷകത്തൊഴിലാളി ക്ഷേമനിധിയില്‍ അംഗമായിരിക്കണം കുടുംബ വാര്‍ഷിക വരുമാനം 100000 രൂപയില്‍ കൂടാന്‍ പാടില്ല അപേക്ഷകന് തോട്ടം തൊഴിലാളി ആയിരിക്കരുത് അപേക്ഷകന് അഗതിയായിരിക്കണം മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുവേണ്ടി അപേക്ഷിച്ചിട്ടുള്ളവര്‍ അര്‍ഹരല്ല മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ഒന്നും തന്നെ ലഭിക്കുന്നവര്‍ അര്‍ഹരല്ല അപേക്ഷകര്‍ യാചകരായിരിക്കരുത് അപേക്ഷകന് അഗതിമന്ദിരത്തിലെ അന്തേവാസിയാകാന്‍ പാടില്ല അപേക്ഷകന് സ്ഥിരമായി താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലാണ് അപേക്ഷിക്കേണ്ടത് സ്പെഷ്യല്‍ തുക i. ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്ഷന് (80 വയസ്സ് മുകളില്‍ ) - Rs 1500 ii. ശാരീരികമായി / മാനസികമായി വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പെന്ഷന് (Disability 80% മുകളില്‍ ) - Rs 1100