നിയമ വശം പേര്:  പൊതുവായത്

വകുപ്പ് പേര്: പണമിടപാടുകള്‍

ഉപ വകുപ്പ് പേര്: പ്രോമിസറി നോട്ട്

നിയമം ചുരുക്കത്തില്‍

ഒരു വ്യക്തി മറ്റൊരു വ്യക്തിയില്‍ നിന്ന് പണം കടം വാങ്ങുമ്പോള്‍, പ്രസ്താവിച്ചിരിക്കുന്ന തിയതിയില്‍ നിര്‍ദ്ധിഷ്ട വ്യക്തിക്ക് നിശ്ചിത തുക നല്കിക്കൊള്ളാമെന്ന് സമ്മതിക്കുന്ന ഒരു രേഖ എഴുതി ഒപ്പിട്ടു നല്കുന്നു. ഇത്തരത്തിലുള്ള രേഖ അത് തയ്യാറാക്കുന്ന ആള് ഒപ്പുവച്ച്, മതിയായ സ്റ്റാമ്പ് ഒട്ടിച്ച് അടുത്ത വ്യക്തിക്കു നല്കുന്നു. മേലൊപ്പു വയ്ക്കലിലൂടെ ഈ രേഖ ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് കൈമാറ്റം ചെയ്യാവുന്നതാണ്. ഈ രേഖയെ പ്രോമിസറി നോട്ട് എന്നു വിളിക്കുന്നു. ഇത് ഒരു കറന്‍സി നോട്ടോ ബാങ്ക് നോട്ടോ അല്ല.

നിയമം വിശദമായി

പ്രോമിസറി നോട്ടിന്റെ സവിശേഷതകള്‍ താഴെ പറയുന്നു:

ഒരു പ്രോമിസറി നോട്ട്, ഇന്ത്യന്‍ സ്റ്റാമ്പ് നിയമപ്രകാരം എഴുതപ്പെട്ടതും ശരിയായി ഒപ്പുവയ്ക്കപ്പെട്ടതും മതിയായ സ്റ്റാമ്പ് പതിച്ചതുമായിരിക്കണം.

അത് പണം നല്കാമെന്നുള്ള ഒരു വാഗ്ദ്ധാനമോ ഉറപ്പോ ഉള്‍ക്കൊള്ളുന്നതായിരിക്കണം. ബാദ്ധ്യതയുടെ വെറും രസീത് മാത്രം മതിയാവുകയില്ല. ഉദാഹരണത്തിന്, ഒരാള്‍, “ഞാന്‍ സത്യപ്രകാശിന് 5000 രൂപ കടപ്പെട്ടിരിക്കുന്നു” എന്ന് മാത്രം എഴുതി നല്കിയാല് അത് പ്രോമിസറി നോട്ട് ആവുകയില്ല.

പണം നല്കാമെന്നുള്ള ഉറപ്പ് സോപാധികം ആകണമെന്നില്ല. ഉദാഹരണത്തിന്, “ഞാന്‍ സുരേഷിന് എന്റെ സഹോദരിയുടെ വിവാഹശേഷം 5000 രൂപ നല്‍കാമെന്ന് ഉറപ്പു നല്കുന്നു” എന്നുള്ളത് ഒരു പ്രോമിസറി നോട്ട് ആകുകയില്ല.

അതില്‍ പണം നല്കാമെന്നുള്ള ഉറപ്പു മാത്രമേ ഉള്‍ക്കൊള്ളിക്കുവാന്‍ പാടുള്ളു. ഉദാഹരണത്തിന്, ഒരാള്‍, “ഞാന്‍ സുരേഷിന് ഒരു മാരുതി കാര്‍ നല്‍കാമെന്ന് ഉറപ്പു നല്കുന്നു” എന്ന് എഴുതി നല്കിയാല് അത് പ്രോമിസറി നോട്ട് ആകുകയില്ല.

ഒരു പ്രോമിസറി നോട്ടില്‍ ഉള്‍ക്കൊള്ളുന്ന കക്ഷികള്‍, അതായത്, അത് തയ്യാറാക്കുന്ന ആളും പണം പറ്റുന്ന ആളും തീര്‍ച്ചയായും ഉണ്ടായിരിക്കണം.

ഒരു പ്രോമിസറി നോട്ട് ആവശ്യപ്പെടുന്ന പ്രകാരമോ, ഒരു നിശ്ചിത തിയതിക്കുശേഷമോ പണം നല്‍കാവുന്നതാണ്. ഉദാഹരണത്തിന്, ‘തിയതി കഴിഞ്ഞ് മൂന്നു മാസത്തിനു ശേഷം ഞാന്‍ സതീന്ദറിന് പണം നല്‍കുന്നതാണ് അല്ലെങ്കില്‍ അയ്യായിരം രൂപയ്ക്കു മാത്രമുള്ള നടപടി സ്വീകരിക്കാവുന്നതാണ്.’

നല്‍കാനുള്ള തുക സൂചിപ്പിച്ചിരിക്കുന്നത് കൃത്യമായിരിക്കണം അല്ലെങ്കില്‍ കൃത്യമാകുവാന് പ്രാപ്തിയുള്ളതായിരിക്കണം. നല്‍കാനുള്ള തുക അക്കത്തിലായിരിക്കണം അല്ലെങ്കില്‍ കണക്കുകൂട്ടുവാന്‍ തക്കതായിരിക്കണം എന്നാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്.

സ്വീകരിക്കാതിരിക്കലോ പണം നല്കാതിരിക്കലോ മൂലം ഒരു പ്രോമിസറി നോട്ട് തിരസ്കരിക്കപ്പെടുമ്പോള്‍ അത്തരം തിരസ്കാരം ആ രേഖയിന്മേല് അല്ലെങ്കില്‍ അതിനോട് ചേര്‍ത്തുവച്ച ഒരു പേപ്പറില്‍ ഒരു നോട്ടറിയെക്കൊണ്ട് തിരസ്കരിക്കപ്പെട്ട തിയതി, അതിനുള്ള കാരണങ്ങള്‍ എന്നിവ ന്യായമായ സമയത്തിനുള്ളില്‍ രേഖപ്പെടുത്തുകയും വേണം. നോട്ടറി അത് രേഖപ്പെടുത്തുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്തു കഴിഞ്ഞാല്‍ ആ സര്‍ട്ടിഫിക്കറ്റിനെ പ്രൊട്ടസ്റ്റ് എന്ന് വിളിക്കുന്നു.

പ്രൊട്ടസ്റ്റിനുള്ള നോട്ടീസ് നോട്ടറി കക്ഷിക്കു നല്‍കും. നഷ്ടപരിഹാരത്തിന് അര്‍ഹരായ കക്ഷിക്ക് മറ്റേകക്ഷിയുടെ മേല്‍ ഇതു സംബന്ധിയായ എല്ലാ ചെലവുകളുമുള്പ്പടെയുള്ള തുകയ്ക്ക് ഒരു ബില്ല് നല്‍കാവുന്നതാണ്. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ടിന്റെ 117 ാം വകുപ്പിനു കീഴിലുള്ള ചട്ടപ്രകാരം നഷ്ടപരിഹാരം നല്‍കാവുന്നതാണ്. അല്ലാത്തപക്ഷം, പണം തിരിച്ചു കിട്ടുന്നതിനായി സിവില്‍ കോടതിയില്‍ ഒരു യഥാര്‍ഥ പരാതി ഫയല്‍ ചെയ്യാവുന്നതാണ്.

പ്രതിവിധിയ്ക്കുള്ള നടപടിക്രമങ്ങള്‍

പരാതിക്ക് ആധാരമായ വകുപ്പ്

1908 ലെ സിപിസി 9ാം വകുപ്പു പ്രകാരം.

ആര്‍ക്ക്/എവിടെ പരാതി നല്‍കാം?

സിവില്‍ കോടതിയാണ് അധികാരാതിര്‍ത്തി.

കേസ് എങ്ങനെയാണ് ഫയല്‍ ചെയ്യുന്നത്?

ഒരു പരാതി വ്യക്തിപരമായോ വക്കീല്‍ മുഖേനയോ പരാതി സമര്‍പ്പിക്കാം.

എതിര്‍കക്ഷി രേഖാമൂലമായി ഒരു പ്രസ്താവന സമര്‍പ്പിച്ചതിനു ശേഷം, വിഷയങ്ങള്‍ കോടതി പരിഗണിക്കുന്നു. കക്ഷികള്‍ ഹാജരാക്കിയ തെളിവുകള്‍ ഇതിനായി പരിഗണിക്കുന്നു.

സാക്ഷികളെ വിസ്തരിക്കുന്നു.

തുടര്‍ന്ന് ഇരു ഭാഗത്തിന്റെയും വാദങ്ങള്‍ കേള്‍ക്കുന്നു.

അവസാനമായി കോടതി വിധിന്യായം പുറപ്പെടുവിക്കുന്നു.

എന്താണ് അടുത്തത്?

ഉന്നത കോടതികള്‍ക്ക് അപ്പീല്‍ നല്‍കാം.

ഇതര പരിഹാരങ്ങള്‍

ഒരു വ്യവഹാരം ഫയല്‍ ചെയ്തു കഴിഞ്ഞാല്‍, കോടതി കക്ഷികളുടെ അഭ്യര്‍ഥന പ്രകാരം കേസില്‍ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ നിര്ദ്ദേശമാരായും. കക്ഷികള്‍ക്ക് കേസ് ഒത്തു തീര്‍പ്പാക്കുകയും ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ആവശ്യമായ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്യും.

ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ വിധിന്യായത്തിനെതിരായി അപ്പീല്‍ നല്കുവാന് സാധിക്കുകയില്ല.